Home LOCAL NEWS ERNAKULAM അശോകപുരം ഡിവിഷനിൽ ഉറച്ച വിജയ പ്രതീക്ഷയുമായി അബ്ബാസ് മാട്ടുമ്മൽ

അശോകപുരം ഡിവിഷനിൽ ഉറച്ച വിജയ പ്രതീക്ഷയുമായി അബ്ബാസ് മാട്ടുമ്മൽ

0

മലനാട് വാര്‍ത്ത സ്ഥാനാര്‍ഥിക്കൊപ്പം

ആലുവ : വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്ത് അശോകപുരം ഡിവിഷനിൽ ഇക്കുറി തീപാറുന്ന പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. യു.ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുന്നതിന് കൊച്ചിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും
സി പി ഐ യുടെ പ്രാദേശിക നേതാവുമായ അബ്ബാസ് മാട്ടുമ്മലിനെ സ്ഥാനാർഥിയാക്കിയതോടെയാണ് തിരഞ്ഞെടുപ്പ് ചൂടുകൂടിയത്.
അശോകപുരം ബ്ലോക്ക് ഡിവിഷനിൽ അട്ടിമറി വിജയം നേടുമെന്നാണ് അബ്ബാസ് പറയുന്നത്. മലനാട് വാർത്തയുടെ സ്ഥാനാർഥിക്കൊപ്പം എന്ന പരിപാടിയിൽ ജയപരാജയങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് അബ്ബാസ് വിജയം ഉറപ്പാണെന്ന് പറയുന്നത്.

ഡിവിഷനിൽ ചൂർണിക്കര പഞ്ചായത്തിലെ 1,2,3,4,7,8,9,10 എന്നീ 8 വാർഡുകൾ ഉൾപ്പെടുന്നത് അശോകപുരം ഡിവിഷൻ.
കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്കും റിബൽ ശല്യവുമാണ് എൽഡിഎഫിനു വിജയ സാധ്യതക്ക് മുഖ്യഘടകമായി ഇടതുമുന്നണി നേതാക്കൾ വിലയിരുത്തുന്നത്.
പതിനായിരത്തോളം വോട്ടർമാരാണ് ഡിവിഷനിൽ ഉള്ളത്
പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ രാജി സന്തോഷ് ഈ ഡിവിഷനിൽ മത്സരിക്കുന്നതിന് അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു. എന്നാൽ മുഹമ്മഹദ് റഫീക്കിനാണ് നറുക്ക് വീണത്. ഇതെല്ലാം അനുകൂല ഘടകമാകുമെന്നും,
സൗമ്യ പെരുമാറ്റം, മാധ്യമ പ്രവർത്തകനെന്ന നിലയിലുള്ള സ്വീകാര്യത, സംഘടാരംഗത്തെ പരിചയം ഇതെല്ലാം വോട്ടായി മാറുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version