Top 5 This Week

Related Posts

മൂവാറ്റുപുഴ കീഴടക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടം

മൂവാറ്റുപുഴ : നഗരസഭാ മരണം പിടിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ഇടഞ്ചോടിഞ്ച് പോരാട്ടം.
30 വാര്‍ഡുകള്‍ ഉള്ള നഗരസഭയില്‍ 20 ലേറെ വാര്‍ഡുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ബിജെപിയും കോണ്‍ഗ്രസ് വിമതരും മത്സരിക്കുന്ന ഏതാനും വാര്‍ഡുകളില്‍ ശക്തമായ ത്രികോണ മത്സരവും ഉണ്ട്.
നിലവില്‍ 28-ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ കെ.കെ. സുബൈര്‍ കോണ്‍ഗ്രസ് വിമതനായി ഒന്നാം വാര്‍ഡില്‍ മത്സരിക്കുന്നു. ഇവിടെ ത്രികോണ മത്സരമാണ് നടക്കുന്നത്. മുന്‍
മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി കെ ബാബുരാജ് ആണ് ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഇടതുമുന്നണി സ്ഥാനാര്‍ഥി.
മുനീര്‍ കടിക്കുളം ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

ബിജെപിയുടെ സിറ്റിംഗ് സീറ്റായ നാലാം വാര്‍ഡിലും ത്രികോണ മത്സരമാണ്. പ്രതിപക്ഷ നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ആര്‍. രാകേഷാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.
സി.പി.എം. വിട്ട് ബി ജെ.പിയില്‍ ചേര്‍ന്ന ജി. മനോജ് ആണ് ബിജെ.പി സ്ഥാനാര്‍ഥി. നിലവില്‍ കൗണ്‍സിലറായ അമല്‍ ബാബുവാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.

നഗരസഭാ ആരോഗ്യ സ്റ്റാന്റിങ കമ്മിറ്റി ചെയര്‍മാന്‍ പി.വി.എം. അബ്ദുല്‍ സലാം മത്സരിക്കുന്ന ഒമ്പതാം വാര്‍ഡില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
സിറ്റിങ് കൗണ്‍സിലര്‍ ഫൗസിയ അലിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. ജനറല്‍ വാര്‍ഡില്‍ വീണ്ടും വിജയ സാധ്യത മുന്നില്‍കണ്ടാണ് ഫൗസിയ അലിയെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയത്.
24 എസ്.എന്‍ ഡി പി വാര്‍ഡില്‍ നിലവില്‍ 14-ാം വാര്‍ഡ് യു.ഡി.എഫ് കൗണ്‍സിലര്‍ ജോയ് സ് മേരി ആന്റണിയും, ഇടതുമുന്നണി സ്ഥാനാര്‍ഥി ബിന്ദു മധുവും തമ്മിലാണ് മത്സരം.
ഗോപി കോട്ട മുറിക്കല്‍, യു.ആര്‍.ബാബു തുടങ്ങി ഉന്നത സി.പിഎം നേതാക്കളുടെ വാര്‍ഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അട്ടിമറി വിജയം നേടിയിരുന്നു. ഇക്കുറി സീറ്റ് തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുമുന്നണി.

22 – ല്‍ കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ കെ.എസ്. ജയകൃഷ്ണന്‍ നായര്‍ വിമതനായി രംഗത്തിറങ്ങിയതോടെ ഇവിടെയും ത്രികോണ മത്സരമാണ്.
വിജയന്‍ തട്ടായത്ത് ഇടതുമുന്നണി, ബിന്ദു കൊന്നയ്ക്കല്‍ യു.ഡി.എഫ് എന്നിവരാണ് മറ്റു രണ്ടുസ്ഥാനാര്‍ഥികള്‍.
നഗരസഭ കാര്യാലയം സ്ഥിതി ചെയ്യുന്ന 20-ാം വാര്‍ഡിലും ത്രികോണ മത്സരമാണ്.
സിറ്റിങ് കൗണ്‍സിലര്‍ രാജശ്രീ രാജു സ്വതന്ത്രയായി വീണ്ടും മത്സരിക്കുന്നു. ജേക്കബ് തോമസ് (കുട്ടപ്പായി ) യു.ഡി.എഫ്, റോയ് പോള്‍ എല്‍.ഡി.എഫ് എന്നിവരാണ് മാറ്റുരക്കുന്നത്.
രാജശ്രീ രാജു നിലവില്‍ യു.ഡി.എഫ് ഭരണ സമിതിക്ക് പിന്തുണ നല്കുക.യും. ക്ഷേമകാര്യ സമിതി ചെയര്‍ പേഴ്‌സണ്‍ സ്ഥാനവും വഹിച്ചിരുന്നു. ഇതേ രീതിയില്‍ നിരവധി വാര്‍ഡുകളില്‍ ജയപരാജയങ്ങള്‍ വിലയിരുത്തുന്നതിന് സാധിക്കാത്ത വിധം പോരാട്ടം ഒപ്പത്തിനൊപ്പമാണ്. യു.ഡി.എഫിനുവേണ്ടി എ.ഐ.ഐ.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എല്‍.ഡി.എഫിനു വേണ്ടി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന് തുടങ്ങിയ നേതാക്കള്‍ എത്തി.

നഗര സഭയുടെ ചരിത്രത്തില്‍ ആദ്യം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്ന യു.ഡി.എഫ് ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.
നഷ്ടപ്പെട്ട ആധിപത്യം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്.

വിമതന്മാരും സ്വതന്ത്രരും യു.ഡി.എഫിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
പഴയ മുഖങ്ങളെ ഒഴിവാക്കി പുതിയ മുഖങ്ങളെ തേടിയ ഇടതുമുന്നണിക്കെതിരെ ഒഴിവാക്കപ്പെട്ടവരുടെ അസംതൃപ്തി എത്രമാത്രം പ്രതിഫലിക്കുമെന്ന് വ്യക്തമല്ല.

VALAKAM,
എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles