പെരുമ്പാവൂർ : മലയാറ്റൂർ നക്ഷത്രത്തടാകം മെഗാ കാർണിവൽ സമാപന ദിനമായ ഇ ആയിരങ്ങൾ പങ്കാളിയാവും. മണപ്പാട്ടുചിറയ്ക്കുസമീപം സ്ഥാപിച്ചിട്ടുള്ള 50 അടി ഉയരമുള്ള പപ്പാഞ്ഞി രാത്രി 12ന് ഡിജെ അകമ്പടിയോടെ അഗ്നിക്കിരയാക്കുന്നതോടെ് കാർണിവൽ സമാപിക്കും.
കാർണിവലിനോട് അനുബന്ധിച്ച് ഇന്ന് (ഡിസംബർ 31 ) വൈകുന്നേരം മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ, ചാലക്കുടി, അങ്കമാലി ഭാഗങ്ങളിൽ നിന്ന് വരുന്നവർ അങ്കമാലി ടി.ബി.ജങ്ഷൻ വഴി തുറവൂർ ചന്ദ്രപുര, നടുവട്ടം ജങ്ഷൻ, നീലേശ്വരം കുടി എത്തി ചേരണം. കാലടി ഭാഗത്തുനിന്ന് വരുന്നവർ മേക്കാലടി, കോട്ടമ്മം വഴി പോകണം. പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്നവർ വല്ലം, കുറിച്ചിലക്കോട്, കോടനാട് പാലം വഴി പോകണം. കോട്ടയം ഭാഗത്തുനിന്നു വരുന്നവർ ഖീലം ഷാപ്പുപടി, രായമംഗലം, കുറുപ്പംപടി, കുറിച്ചിലക്കോട്, കോടനാട് പാലം വഴിയും ഇടുക്കി, കോതമംഗലം ഭാഗത്തുനിന്നു വരുന്നവർ കുറുപ്പംപടി, കോടനാട് പാലം വഴിയും പോകണം.
അവിടെ നിന്ന് തിരിച്ച് അങ്കമാലി ഭാഗത്തേക്ക് പോകുന്നവർ യുക്കാലി ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നടുവട്ടം ജങ്ഷനിൽ നിന്ന് വലതുവശത്ത് ചന്ദ്രപുര ജങ്ഷൻ, തുറവൂർ, അങ്കമാലി വഴി പോകണം. മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നവർ യൂക്കാലി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് നടുവട്ടം ജംഗ്ഷനിൽ എത്തി ചന്ദ്രപുര ജംഗ്ഷൻ, കൈപ്പട്ടൂർ, ചെമ്പിച്ചേരി റോഡ്, മറ്റൂർ ജംഗ്ഷൻ വഴി പോകണം.
രാത്രി 11.45 ന് ശേഷം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും പരിപാടി വേദിയിലേക്ക് പ്രവേശനം അനുവദിക്കില്ല. പരിപാടി വേദിയിൽ നിന്ന് കോതമംഗലം, പെരുമ്പാവൂർ, കോടനാട്, മൂവാറ്റുപുഴ, കുറുപ്പുംപടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ യൂക്കാലി മലയാറ്റൂർ കാർണിവലിൽ നിന്ന് നടുവട്ടം, നീലീശ്വരം, കോടനാട് വല്ലം പാലം വഴി പ്രവേശിക്കണം.
ഈ ദിവസങ്ങളിൽ മലയാറ്റൂരിലേക്കും തിരിച്ചും വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ് ഏരിയകളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് താഴത്തേപ്പള്ളി, കടപ്പാറ, അടിവാരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല. വലിയ വാഹനങ്ങൾ കോടനാട് പാലത്തിനിയിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല.
കാലടി ജംഗ്ഷൻ, ചന്ദ്രപുര, യൂക്കാലി ജംഗ്ഷൻ, കോടനാട് പാലം മുതൽ മലയാറ്റൂർ വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുകയും ആർസി ഉടമയ്ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. തിരക്കും അപകടങ്ങളും ഒഴിവാക്കാൻ അനാവശ്യ യാത്രകൾ ഒഴിവാക്കുക. സമീപവാസികൾ വൺവേ സംവിധാനവുമായി സഹകരിക്കണം. മുൻകൂർ അനുമതിയില്ലാതെ ട്രക്കുകൾ, ടിപ്പറുകൾ തുടങ്ങിയ യാത്രക്കാർ അല്ലാത്ത വാഹനങ്ങൾ ഈ ദിവസങ്ങളിൽ ഈ റോഡ് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.

