Home LOCAL NEWS ഓശാന ദിനമായ ഞായറാഴ്ച വിവിധ ആരാധനാലയങ്ങളിൽ വോട്ട് തേടി മാത്യു കുഴൽനാടൻ

ഓശാന ദിനമായ ഞായറാഴ്ച വിവിധ ആരാധനാലയങ്ങളിൽ വോട്ട് തേടി മാത്യു കുഴൽനാടൻ

മുവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ ഓശാന ഞായർ ശുശ്രുഷകളിൽ പങ്കെടുത്തപ്പോൾ

മുവാറ്റുപുഴ : യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ ഓശാന ദിനമായ ഞായറാഴ്ച വിവിധ ആരാധലയങ്ങളിൽ സന്ദർശനം നടത്തി.
രാവിലെ മുവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ ഓശന ഞായർ ശുശ്രുഷകളിൽ പങ്കെടുത്തു. കാവക്കാട് പള്ളി, റാക്കാട് പള്ളി എന്നി പള്ളികളിൽ എത്തി വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചു.

തുടർന്ന് ആനിക്കാട് വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ പരിപാടിയിൽ പങ്കെടുത്തു. ആയവനയിൽ കാളിയേലിൽ കാവ് ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത വിശ്വാസികളുടെ പിന്തുണ തേടി.
തുടർന്ന് മുളവൂർ, പായിപ്ര, മുവാറ്റുപുഴ എന്നിവിടങ്ങളിലെ വിവാഹ ചടങ്ങുകളിലും യുഡിഎഫ് സ്ഥാനാർത്ഥി പങ്കെടുത്തു.

വാഴക്കുളം, ആയവന എന്നിവിടങ്ങളിലെ മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു.
വ്യക്തികളെയും സഹപാഠികളെയും നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു.

തിങ്കളാഴ്ച് ആവോലിയിൽ പര്യടനം നടത്തും
യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ തിങ്കളാഴ്ച ആവോലി, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും.

ആവോലിയിൽ രാവിലെ 8 മണിക്ക് പുളിക്കായത്ത് കടവിൽ നിന്നും ആരംഭിക്കുന്ന പര്യടനം കേരള കോൺഗ്രസ് ഡെപ്യുട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് എംപി ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് ശേഷം മഞ്ഞള്ളൂർ പഞ്ചായത്തിലും മാത്യു കുഴൽനാടന്റെ പര്യടനം ഉണ്ടാകും.
മാത്യു കുഴൽനാടന്റെ വിജയത്തിനായി കെ.എസ്.എസ്.പി.എ മുവാറ്റുപുഴ മുനിസിപ്പൽ മേഖല കമ്മിറ്റി കൺവെൻഷനും കുടുംബ സംഗമവും സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് മുവാറ്റുപുഴ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വെച്ചാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version