മുവാറ്റുപുഴ : ഓശാന ദിനമായ ഞായറാഴ്ച വിവിധ ആരാധലയങ്ങളിൽ സന്ദർശനം നടത്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.അരുൺ വോട്ട് അഭ്യർത്ഥിച്ചത്. രാവിലെ മാറാടി പഞ്ചായത്ത്, വാളകം പഞ്ചായത്തുകളിലെ പള്ളികളിൽ എത്തി വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചു.
തുടർന്ന് ആനിക്കാട് വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ പരിപാടിയിൽ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിലെ വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു. മൂവാറ്റുപുഴയിൽ നടന്ന ചുമട്ടുതൊഴിലാളി യൂണിയൻ (സിഐറ്റിയു ) കുടുംബ സംഗമത്തിലും പങ്കെടുത്തു
തിങ്കൾ കല്ലൂർക്കാട് മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും.
രാവിലെ 8ന് കല്ലൂർക്കാട് പഞ്ചായത്തിലെ മണലി പീടിക ജംഗ്ഷനിൽ നിന്നും ആരംഭിക്കണ പര്യടനം സിപിഐ ജില്ലാ ആക്ടിംഗ് സെക്രട്ടറി ഇ.കെ.ശിവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചകഴിഞ്ഞ് മഞ്ഞള്ളൂർ പഞ്ചായത്തിൽ പര്യടനം നടത്തും
