Home ASSEMBLY ELECTION 2026 കേരളം യുഡിഎഫിനൊപ്പം : ശശി തരൂർ

കേരളം യുഡിഎഫിനൊപ്പം : ശശി തരൂർ

വാഴക്കുളത്ത് തരംഗം ഉണർത്തി റോഡ്ഷോ

മുവാറ്റുപുഴ : യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിലെ യുവതി യുവാക്കൾക്കായി മികച്ച പദ്ധതികൾ അവതരിപ്പിക്കുമെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി. വഴക്കുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടന്റെ റോഡ് ഷോ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈനാപ്പിളിന്റെ നാട്ടിൽ ശശി തരൂർ എം.പി, ഡീൻ കുരിയാക്കോസ് എം.പി, തുടങ്ങിയവർ ചേർന്ന് നടത്തിയ റോഡ് ഷോ യുഡിഎഫ് ന് ആവേശം പകരുന്നതായിരുന്നു.

അനേകർക്ക് തൊഴിൽ നൽകുന്നവരായി നമ്മുടെ യുവാക്കൾ മാറണം. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് യുഡിഎഫ് സർക്കാർ 5 ലക്ഷം രൂപ പലിശ രഹിത വായ്പ്പകൾ നൽകും. ജനിച്ച നാട്ടിൽ അഭിമാനത്തോടെ ജീവിക്കാൻ ഓരോ യുവാക്കൾക്കും യുഡിഎഫ് അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഈ ജനാധിപത്യ പോരാട്ടത്തിൽ കേരളം യുഡിഎഫിനൊപ്പം നിൽക്കുമെന്നു അദ്ദേഹം പറഞ്ഞു.

കെ.എം സലിം, കെഎം അബ്ദുൾ മജീദ്, കെ.എം പരീത്, ജോസ് പെരുമ്പിള്ളിക്കുന്നേൽ, ജോസ് വള്ളമറ്റം, സുഭാഷ് കടയ്ക്കോട്, ഒ.എം സുബൈർ, ഷൈസൻ പി മാങ്ങഴ, ജോൺ കളമ്പാട്ട്, സന്റോസ് മാത്യു, ടോമി തന്നിട്ടാമാക്കൽ, സമീർ കോണിക്കൽ, ജിന്റോ ടോമി, ജെസി ജെയിംസ്, മുഹമ്മദ്‌ റഫീഖ്, എബി പൊങ്ങണത്തിൽ എന്നിവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version