Home ASSEMBLY ELECTION 2026 യൂത്ത് വിത്ത് അരുൺമൂവാറ്റുപുഴയിൽ ആവേശത്തിരമാല ഉയർത്തി

യൂത്ത് വിത്ത് അരുൺമൂവാറ്റുപുഴയിൽ ആവേശത്തിരമാല ഉയർത്തി

മൂവാറ്റുപുഴ: നഗരത്തെ ചെമപ്പ് അണിയിച്ച് ആയിരങ്ങൾ പങ്കെടുത്ത റോഡ്‌ഷോ എൽഡിഎഫ് സ്ഥാനാർഥി എൻ. അരുണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വർധിപ്പിച്ചു.
എൽഡിവൈഎഫ് നേതൃത്വത്തിൽ വൺവേ ജംഗഷനിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ്റ്റാന്റ്വരെയാണ് റോഡ്‌ഷോ സംഘടിപ്പിച്ചത്.


ഡിജെ സൗണ്ട്- ലൈററ് സംവിധാനത്തിന്റെ അകമ്പടിയോടെ പാട്ടും, നൃത്തവും, സ്ഥാനാർഥിയുടെ ചിത്രം പതിച്ച പ്ലക്കാർഡും കയ്യിലേന്തി ആയിരങ്ങളാണ് അണിനിരന്നത്.
തുറന്ന വാഹനത്തിൽ സ്ഥാനാർഥി പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
വിധിയെഴുത്തിന് കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കെ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഉണർവ് നല്കുംവിധം യുവജന പങ്കാളിത്തം ദൃശ്യമായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version