മുവാറ്റുപുഴ : മുവാറ്റുപുഴയിലും സിപിഎം ബിജെപി ഡീൽ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. നിയമസഭക്ക് അകത്തും പുറത്തും മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ കഴിഞ്ഞ 5 വർഷം നിരന്തരം പോരാടിയ പോരാളിയാണ് മാത്യു കുഴൽനാടൻ. യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടന്റെ തിരഞ്ഞെടുപ്പ് പ്രചരണാ ർത്ഥം സംഘടിപ്പിച്ച റോഡ് ഷോയില് പങ്കെടുക്കുകയായിരുന്നു.
അത്കൊണ്ട് തന്നെ മാത്യുവിനെ തോൽപ്പിക്കേണ്ടത് സിപിഎമ്മിന്റെ അഭിമാന പ്രശ്നമാണ്. മാത്യുവിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് എന്നും പിന്തുണ നൽകിയത് മുവാറ്റുപുഴയിലെ ജനങ്ങളാണ്. ആ ജനങ്ങൾ വീണ്ടും മാത്യു കുഴൽനാടനെ നിയമസഭയിൽ എത്തിക്കുമെന്ന് കെ.സി. വേണുഗോപാല്ർ പറഞ്ഞു. .
കേരളത്തിൽ കഴിഞ്ഞ 5 കൊല്ലം നടന്നത് പിൻവാതിൽ നിയമനങ്ങൾ മാത്രമാണെന്നും വേണുഗോപാൽ ആരോപിച്ചു. കേരളത്തിലെ യുവാക്കളെ എൽഡിഎഫ് സർക്കാർ വഞ്ചിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയ ആൾക്കും ജോലിയില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനത്തിന് കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരും.
വഖഫ് നിയമം കൊണ്ട് വന്നു മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവരാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ. എഫ്.സി.ആർ.എ നിയമത്തിലൂടെ ക്രിസ്ത്യൻ സമുദായത്തെയും കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്.
ഹാരിസ് ബീരാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ, കെഎം സലിം, കെഎം അബ്ദുൾ മജീദ്, സാബു ജോൺ, ജോയ്സ് മേരി ആന്റണി, ഒ.എം സുബൈർ, പി.എ ബഷീർ, ഷാൻ പ്ലാക്കുടി, എം.പി ഇബ്രാഹിം, മാത്യൂസ് വർക്കി, സീനത്ത് അസീസ്, കെ.പി ജോയി, വി.ഇ നാസർ, സുഭാഷ് കടയ്ക്കൊട്, പായിപ്ര കൃഷ്ണൻ എന്നിവർ സംസാരിച്ചു.
