Home ASSEMBLY ELECTION 2026 മാത്യുകുഴൽനാടന്റെ വിജയത്തിന് തിളക്കമേറെ

മാത്യുകുഴൽനാടന്റെ വിജയത്തിന് തിളക്കമേറെ

മൂവാറ്റുപുഴ : മൂവാറ്റുപുഴ നിയമസഭാമണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തനാണ് ഡോ.മാത്യു കുഴൽനാടൻ വിജയിച്ചത്.
ഇക്കുറി 42829 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാത്യുകുഴൽനാടൻ ചരിത്ര വിജയംകുറിച്ചത്.
മാത്യുകുഴൽനാടൻ 89914, എൻ. അരുൺ എൽഡിഎഫ് 47085, എൻ.ഡി.എ സണ്ണി കടൂത്താഴെ 9840 എന്നിങ്ങനെയാണ് വോട്ട് നേടിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാത്യുകുഴൽനാടന്റെ ഭൂരിപക്ഷം 6,961 ആയിരുന്നു.
1957 മുതൽ യു.ഡി.എഫിൽ നിന്നും ഇടതുമുന്നണിയിൽനിന്നും ആർക്കും ലഭിക്കാത്ത ഭൂരിക്ഷമാണ് മാത്യുകുഴൽനാടൻ നേടിയത്.


പിണറായി വിജയന്റെയും പ്രത്യേകിച്ച് സിപിഎം നേതൃത്വത്തിന്റെ കടുത്ത എതിരാളിയായിമാറിയ മാത്യുകുഴൽനാടന്റെ തോല്വി പ്രതീക്ഷിച്ചിരുന്ന ഇടതുപക്ഷത്തിന് വലിയ ആഘാതമാണ് കുഴൽനാടന്റെ വിജയം. മൂവാറ്റുപുഴയിൽ യു.ഡി.എഫിന്റെ വിജയം ഉറപ്പിച്ചിരുന്നവർ ആരും കാൽലക്ഷത്തിന്റെ അപ്പുറത്തേക്ക് ഒരു കണക്കും മനസ്സിൽപോലും കണ്ടിരുന്നില്ല. ഫലം വന്നപ്പോൾ എതിരാളികളെ ഞെട്ടിക്കുകയും അനുകൂലികളെ വിസമയിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ എൻ.ഡി.എ 7527 വോട്ടും, ട്വന്റി -20 13535 വോട്ടും നേടിയിരുന്നു.
ഇക്കുറി എൻ.ഡി.എ, ട്വന്റി-20 കൂട്ടുകെട്ട്് 9840 വോട്ട് മാത്രമാണ് നേടിയത്. ബിജെപി വോട്ട് എൽ.ഡി.എഫിലേക്കാണ് ചോർന്നതെന്ന ആരോപണം നിലനില്‌ക്കെ മാത്യുകുഴൽ നാടന്റെ വിജയത്തിന് തിളക്കമേറെയാണ്.

എക്കാലത്തെയും വലിയ ഭൂരിപക്ഷം നൽകിയ ജനങ്ങൾക്ക് മാത്യു കുഴൽനാടൻ നന്ദി അറിയിച്ചു. സിപിഎമ്മിലെ പിണറായി വിരുദ്ധ വോട്ടുകൾ മുവാറ്റുപുഴയിൽ യുഡിഎഫിന് ലഭിച്ചെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version