Home NEWS KERALA ഗൂഢാലോചനാക്കേസ് കെട്ടിച്ചമച്ചത്; പി. ജയരാജൻ

ഗൂഢാലോചനാക്കേസ് കെട്ടിച്ചമച്ചത്; പി. ജയരാജൻ

0

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കുറ്റവിമുക്തരാക്കിയ കോടതി വിധിക്ക് പിന്നാലെയാണ് പി. ജയരാജൻ മുസ്‌ലിം ലീഗിനെതിരെ രംഗത്തെത്തിയത്.

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ ഹുങ്കിന്റെ ഭാഗമായാണ് തനിക്കെതിരെ ഗൂഢാലോചനാക്കേസ് കെട്ടിച്ചമച്ചതെന്നാണ് ജയരാജന്റെ ആരോപണം. കേസിൽ ഗൂഢാലോചന തെളിയിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും ലീഗ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് കോടതി വിധിയിൽ തൃപ്തരല്ലെന്നും കുറ്റവിമുക്തരാക്കിയവർക്കെതിരെ അപ്പീൽ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്തി കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തടഞ്ഞുവെന്നാണ് ലീഗിന്റെ ആരോപണം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version