Home NEWS KERALA പോക്സോ കേസ്: നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്

പോക്സോ കേസ്: നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്

0

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മുന്നിൽ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂരിലെ അതിവേഗ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

2022 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ അയ്യന്തോളിലെ എസ്.എൻ. പാർക്കിന് സമീപം രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മുന്നിൽ നടൻ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. കുട്ടികളുടെ മൊഴികളും മറ്റ് തെളിവുകളും പരിഗണിച്ചാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിൽ 21 സാക്ഷികളെ വിസ്തരിച്ചിരുന്നു.

പിഴത്തുക ലഭിച്ചാൽ അത് അതിജീവിതരായ കുട്ടികൾക്ക് തുല്യമായി നൽകാനും കോടതി നിർദേശിച്ചു. വിധിക്കെതിരെ അപ്പീൽ നൽകാൻ സമയം അനുവദിച്ചുകൊണ്ട് ശിക്ഷ ഒരു മാസത്തേക്ക് മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. ഡിസംബർ 23-ന് കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version