മുവാറ്റുപുഴ : ത്രിവേണിയോണാഘോഷത്തിന് സമാപനംകുറിച്ച് മൂവാറ്റുപുഴയാറിൽ നടത്തിയ വള്ളം കളി മത്സരം മൂവാറ്റുപുഴയുടെ പേരും പെരുമയും വിളിച്ചോതുന്നതായി. വള്ളംകളിയുടെ ഖ്യാതി ഇനി മൂവാറ്റുപുഴക്കും ഉണ്ടാവും.
ചുണ്ടൻ- വെപ്പ് വള്ളങ്ങളുടെ മത്സരം, കൊഴുപ്പേകി സ്പീഡ് ബോട്ടുകളും, നാടൻ വള്ളങ്ങളും, ആകാശത്ത് വിസ്മയം തീർത്ത് ഹെലികോപ്റ്റർ റൈഡും, പുഷ്പ വൃഷ്ടിയും ആഘോഷ മാമാങ്കം കാണാൻ ആയിരങ്ങളാണ് ത്രിവേണി തീരത്തേക്ക് ഒഴുകിയെത്തിയത്.
22 ന് ആരംഭിച്ച നഗരസഭയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. ഫ്യൂഷൻ ചെണ്ടമേളം, ഡി.ജെ, കസവ് ഫാഷൻ ഷോ, തിരുവാതിര, വടം വലി മത്സരം,ഓണം ഫാൻസി റൈഡ്, ലിബിൻ സ്കറിയ ബാൻഡിന്റെ സംഗീതാവിഷ്കാരം എന്നിങ്ങനെ വിവിധ പരിപാടികളോടെ സമാപിച്ചത്. ത്രിവേണിയോണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മൂവാറ്റുപുഴ ജില്ലക്ക് അനുകൂലമായി പ്രതികരിച്ചത് ശ്രദ്ദേയമായിരുന്നു.
സമാപന സമ്മേളനം നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു.

വള്ളം കളി മത്സരം വിജയികൾ
മൂവാറ്റുപുഴയാറിൽ നടന്ന വളളം കളി മത്സരത്തിൽ
ഫൈബർ ചുണ്ടൻ ലൂസേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം വൈഗയും രണ്ടാം സ്ഥാനം തൃക്കുന്നപ്പുഴയും നേടി.
ഫൈബർ വെപ്പ് -സെന്റ് ആന്റണിയാണ് ഒന്നാം സ്ഥാനം നേടിയത്.
പുത്തൻ കണ്ടത്തിൽ രണ്ടാം സ്ഥാനവും നേടി.
ഫൈബർ ചുണ്ടൻ വിഭാഗത്തിൽ മഹാദേവികാടാണ് ഒന്നാം സ്ഥാനം നേടിയത.് തതത്ത്വമസി രണ്ടാം സ്ഥാനം നേടി
വള്ളംകളി മത്സരം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ, മുനിസിപ്പൽ വൈസ് ചെയർമാൻ പി എം അബ്ദുൽ സലാം,ആർഡിഒ അബ്ബാസ് എ,നഗരസഭാ കൗൺസിലർമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഹെലികോപ്റ്റർ ടൂരിസം ലോഞ്ചിങ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഡോ. മാത്യുകുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

