Home LOCAL NEWS ERNAKULAM ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷനിൽ ശ്രീകാന്ത് എൽ.ഡി.എഫ് സ്ഥാനാർഥി

ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷനിൽ ശ്രീകാന്ത് എൽ.ഡി.എഫ് സ്ഥാനാർഥി

മൂവാറ്റുപുഴ : ജില്ലാപഞ്ചായത്ത് വാളകം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ കെ ശ്രീകാന്ത് (38).മത്സരിക്കും.
കന്നിയങ്കത്തിനിറങ്ങുന്ന ശ്രീകാന്ത് സിപിഐ പായിപ്ര ലോക്കൽ സെക്രട്ടറിയും മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമാണ്
എഐഎസ്എഫ് പായിപ്ര യൂണിറ്റ് സെക്രട്ടറി, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ:പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു, കോലഞ്ചേരി സെന്റ്പീറ്റേഴ്‌സ് കോളേജിൽ നിന്ന് ബി എ, എം എ (മലയാളം ) ബിരുദം നേടി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ നിന്ന് എം:ജി യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥി സംഘടനയുടെ ജില്ലാ ഭാരവാഹി ആയിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി, ജില്ലാജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്്. പായിപ്ര സൊസെറ്റിപ്പടി കൊല്ലമ്മായിൽ വീട്ടിൽ കെ കെ കൃഷ്ണൻകുട്ടിയുടേയും ശോഭനയുടേയും മൂന്നാമത്തെ മകനാണ് ശ്രീകാന്ത്. ഭാര്യ: ദിവ്യ ബാലകൃഷ്ണൻ (ചെറുവട്ടൂർ ഗവ:ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക) മകൻ: മാധവ് എസ്.

സ്ഥാനാർഥി ആരാകണമെന്ന് സംബന്ധിച്ച് കോൺഗ്രസിൽ ധാരണയാകാത്തതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version