Home NEWS കേരള ഹർത്താൽ ഐക്യദാർഢ്യ സമ്മേളനം നടത്തി.

കേരള ഹർത്താൽ ഐക്യദാർഢ്യ സമ്മേളനം നടത്തി.

0

കേരള ഹർത്താൽ ഐക്യദാർഢ്യ സമ്മേളനം നടത്തി..

കരുനാഗപ്പള്ളി:കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതി വിവേചനം നേരിട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത നിതിൻ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനത്തിന്റെ അവസാനത്തെ ഇരയാണെന്ന് ദളിത് കൂട്ടായ്മ നടത്തിയ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ ബോബൻ ജി നാഥ് സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ദളിത് വിദ്യാർഥികൾ നേരിടുന്ന ജാതി വിവേചനത്തിന് പരിഹാരം എന്നവണ്ണം രോഹിത് വിമൂല ആക്ട് നടപ്പിലാക്കണമെന്നും കൂട്ടായ്മ പ്രഖ്യാപിച്ചു. 28 ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം അറിയിപ്പിച്ചുകൊണ്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമ്മേളനം നടത്തി സമ്മേളനം കേരള ദളിത് കൂട്ടായ്മയുടെ സംസ്ഥാന സെക്രട്ടറി ബോബൻ ജി നാഥ ഉദ്ഘാടനം ചെയ്തു. ജി മഞ്ജു കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ SUCI നേതാവ് വിനോദ്, മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അനീഷ് മുട്ടാണിശ്ശേരി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് വാഹിദ് കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് ബോസ്, ബാബു ജി പട്ടത്താനം ഷെഫീഖ് കാട്ടയ്യം, വിഷ്ണു ദേവ്, ഷെയിൻ റെയ്നോൾഡ്, അജ്മൽ കരുനാഗപ്പള്ളി, ശബരി എന്നിവർ സംസാരിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version