Home LOCAL NEWS ERNAKULAM സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും : കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ് 

സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും : കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ് 

0
33

മുവാറ്റുപുഴ: മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് സി.പി.എം നിരന്തരം മാർച്ച് നടത്തി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കോൺഗ്രസ്‌ നേതാക്കള്‍. പരിപാടി തുടര്‍ന്നാല്‍  സമാനമായി സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന്  കോണ്‍ഗ്രസ്  ബ്ലോക്ക് പ്രസിഡന്റുമാരായ സാബു ജോൺ, സുഭാഷ് കടയ്ക്കോട് എന്നിവർ അറിയിച്ചു. കോൺഗ്രസ് മുവാറ്റുപുഴ, മഞ്ഞള്ളൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുക.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 11 തവണയാണ് സി.പി.എം ഇത്തരത്തിൽ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതിനപ്പുറം യാതൊരു കഴമ്പും ഇല്ലാത്ത കാര്യങ്ങളാണ് സിപിഎം ഉന്നയിക്കുന്നത്. സംസ്ഥാന ഭരണം കയ്യിലുണ്ടായ കഴിഞ്ഞ 5 വർഷങ്ങളിൽ വിജിലൻസ് ഉൾപ്പെടെ ആറോളം അന്വേഷണങ്ങളാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ സർക്കാർ നടത്തിയത്. എന്നാൽ ഈ അന്വേഷണങ്ങളിലൊന്നും തന്നെ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റുമാർ പറഞ്ഞു.

നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് മാത്യു കുഴൽനാടനെ രാഷ്ട്രീയമായി തകർക്കാൻ നോക്കിയ സി.പി.എമ്മിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ കോടതിയിൽ നിന്ന് മറുപടി ലഭിച്ചതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.എൽ.എയുടെ ഭൂരിപക്ഷം 6,161ൽ നിന്നും 42,829 വോട്ടുകൾ ആയി ഉയർത്തിക്കൊണ്ടാണ് ജനങ്ങൾ സി.പി.എം നിലപാടുകളെ തള്ളിക്കളഞ്ഞതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ, മടിയിൽ കനമില്ലാത്തവർ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. പിണറായി വിജയൻ അടക്കമുള്ള മുൻനിര നേതാക്കൾ ജയിലിൽ പോകുമോ എന്ന വെപ്രാളമാണ് ഇപ്പോൾ സി.പി.എം കാണിക്കുന്നത്. യാതൊരു കാരണവുമില്ലാതെ, രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം മുൻനിർത്തി നിരന്തരം എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തുന്ന സി.പി.എമ്മിന്റെ ഈ നടപടിയെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും ബ്ലോക്ക് പ്രസിഡന്റുമാർ കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here