Home NEWS ചന്ദ്രശേഖര്‍ ആസാദും അസദുദ്ദീന്‍ ഒവൈസിയും ; യു.പി. രാഷ്ട്രീയത്തില്‍ പുതിയ സഖ്യം 

ചന്ദ്രശേഖര്‍ ആസാദും അസദുദ്ദീന്‍ ഒവൈസിയും ; യു.പി. രാഷ്ട്രീയത്തില്‍ പുതിയ സഖ്യം 

0
aimim

ലഖ്‌നൗ: 2027 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദും അസദുദ്ദീന്‍ ഒവൈസിയും.  എ.ഐ.എം.ഐ.എമ്മും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച എന്ന പേരിലാണ് മത്സര രംഗത്തിറങ്ങുന്നത്. 

മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആസാദിനെ പിന്തുണക്കുന്നതായി ഒവൈസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ മുന്നണിയുടെ മുഖമായി ചന്ദ്രശേഖര്‍ ആസാദിനെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആസാദ് മുഖ്യമന്ത്രിയാകുമ്പോള്‍ മാത്രമേ ഈ സഖ്യം ലക്ഷ്യമിടുന്ന മാറ്റം യാഥാര്‍ത്ഥ്യമാകൂ എന്നും ഒവൈസി പറഞ്ഞു. ലഖ്നൗവില്‍ ഇരുവരും ചേര്‍ന്നാണ് സഖ്യം പ്രഖ്യാപിച്ചത്.

അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതിനായാണ് ഈ പുതിയ കൂട്ടായ്മ രൂപീകരിച്ചതെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.  സമാജ് വാദി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും സഖ്യത്തിലേക്ക് ക്ഷണിച്ച ആസാദ് സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ തങ്ങളുടെ മുന്നണി അവര്‍ക്കൊപ്പം നില്‍ക്കുമെന്നും വിശദീകരിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version