LATEST NEWS

Related Posts

NEWSKERALAഇഎംഎസിന്റെ മകളും എഴുത്തുകാരിയുമായ ഇ.എം. രാധ അന്തരിച്ചു

ഇഎംഎസിന്റെ മകളും എഴുത്തുകാരിയുമായ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മകൾ ഇ.എം. രാധ (70) അന്തരിച്ചു. അർബുദബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

എഴുത്തുകാരിയും സാമൂഹിക–സാംസ്കാരിക പ്രവർത്തകയുമായിരുന്ന രാധ സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗവും നിലവിൽ സംസ്ഥാന വയോജന കമ്മീഷൻ അംഗവുമായിരുന്നു. ദേശാഭിമാനിയിൽ രണ്ടര പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച അവർ അഡ്മിനിസ്ട്രേഷൻ മാനേജരായാണ് വിരമിച്ചത്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here