Home MORE BUSINESS ഗ്രീനിയർഅഗ്രോ ബസാർ മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

ഗ്രീനിയർഅഗ്രോ ബസാർ മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

ഗ്രീനിയർഅഗ്രോ ബസാർ മൂവാറ്റുപുഴയിൽ അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് എംപി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വളം, കീടനാശിനി, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ വിപുലശേഖരവുമായി ഗ്രീനിയർ അഗ്രോ സൊല്യൂഷൻസ്  പ്രൈവറ്റ് ലിമിറ്റഡിന്റെ റീട്ടെയിൽ ഷോപ്പായ ഗ്രീനിയർഅഗ്രോ ബസാർ മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിച്ചു.

അടൂർപ്പറമ്പ് മാവിൻചുവടിൽ  കാതറിൻ  ബിൽഡിങ്സിൽ ആരംഭിച്ച സ്ഥാപനം,അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് എംപി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.നിർമ്മല മാതാ പള്ളി വികാരി ഫാദർ ജോർജ് വടക്കേൽ ആശിർവാദം നടത്തി.ആദ്യ വില്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോജി കെ ജോസ് നിർവഹിച്ചു. 

യോഗത്തിൽ അഗ്രോ സൊല്യൂഷൻസ്  പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലിയോൺ കുര്യൻ അധ്യക്ഷത വഹിച്ചു.ഡോക്ടർ  മാത്യു കുഴൽനാടൻ എംഎൽഎ, വാർഡ് മെമ്പർ വത്സ ജോയ്, കൃഷി ഓഫീസർ  സുഗിന പി., കമ്പനി  ഡയറക്ടർമാരായ കുര്യൻ ജോസഫ്,  ജെസ്സി കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു. സീനിയർ സെയിൽസ് മാനേജർ റോജി ആൻറണി സ്വാഗതവും കമ്പനി ജനറൽ മാനേജർ ഫിലിപ്പ് ചെറിയാൻ നന്ദിയും പറഞ്ഞു. കേരളത്തിലെ പ്രമുഖ വളം നിർമ്മാതാക്കളായ  സതേൺ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസിന്റെ സഹോദര സ്ഥാപനമാണ് ഗ്രീനിയർഅഗ്രോ ബസാർ 

കർഷകർക്ക് ആവശ്യമായ എല്ലാ രാസ- ജൈവ വളം, കീടനാശിനികൾ, കാർഷികോപകരണങ്ങൾ എന്നിവ  ഗ്രീനിയർഅഗ്രോ ബസാറിൽ നിന്ന് ന്യായമായ വിലക്ക് ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ലിയോൺ കുര്യൻ പറഞ്ഞു. സതേൺ  ഫെർട്ടിലൈസർ ആൻഡ് കെമിക്കൽസിന്റെ മൊത്തവിതരണ കേന്ദ്രവും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു

 ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും, കർഷകരും, സാമൂഹിക- രാഷ്ട്രീയ നേതാക്കളും വിവിധ കമ്പനി പ്രതിനിധികളും  ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കാർഷിക വൈദഗ്ധ്യം നേടിയ സ്റ്റാഫിന്റെ സേവനം സ്ഥാപനത്തിൽ ലഭ്യമാണെന്ന് അധികൃതർ പറഞ്ഞു. 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version