LATEST NEWS

Related Posts

NEWSഹോർമുസ്കടലിടുക്കിൽ സംഘർഷം രൂക്ഷമാവുന്നു   

ഹോർമുസ്കടലിടുക്കിൽ സംഘർഷം രൂക്ഷമാവുന്നു   

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം   ഹോർമുസ്കടലിടുക്കിൽ സംഘർഷം രൂക്ഷമാവുന്നു.   

ബഹ്‌റൈനിലെ ഈസ എയർ ബേസിൽ പ്രവർത്തിക്കുന്ന യുഎസ് റഡാർ സംവിധാനത്തിന് നേരെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) ആക്രമണം തടഞ്ഞതായി ബഹ്‌റൈൻ അറിയിച്ചു.

അതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ അമേരിക്ക നിർദേശിക്കുന്ന വ്യാജ പാതകളിലൂടെ സഞ്ചരിക്കരുതെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് ഈ നീക്കം.

ഇറാനുമായുള്ള യുദ്ധം ഒരിക്കലും നീണ്ടുനിൽക്കുന്ന യുദ്ധമായി മാറില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് വ്യക്തമാക്കി. രണ്ട് വർഷം പോലും യുദ്ധം നീണ്ടുപോകില്ലെന്ന സൂചന നൽകിയ അദ്ദേഹം, ചില നിയോകൺസർവേറ്റീവ് വിഭാഗങ്ങൾ യുദ്ധം ദീർഘിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആരോപിച്ചു.

അതേസമയം, യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റ്   മധ്യപൂർവേഷ്യയിലെത്തി. ഇതോടെ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പൽ സ്ട്രൈക്ക്   ഗ്രൂപ്പുകളുടെ എണ്ണം മൂന്നായി.പുതിയ സൈനിക വിന്യാസം മേഖലയിലെ സംഘർഷം വീണ്ടും ശക്തമാകാനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here