Home NEWS INDIA കപിൽ സിബൽ സുപ്രിംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്

കപിൽ സിബൽ സുപ്രിംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്

ന്യൂഡൽഹി: സുപ്രിംകോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കപിൽ സിബലിന് ഉജ്ജ്വ വിജയം. ത്രികോണ മത്സരത്തിൽ 1066 വോട്ട് നേടിയാണ് കപിൽ സിബൽ വിജയിച്ചത്. സംഘ്പരിവാർ സംഘടനകൾ പിന്തുണച്ച പ്രദീപ് റായിക്ക് 689 വോട്ടും നിലവിലെ പ്രസിഡന്റ് അദീഷ് സി അഗർവാല 296 വോട്ട് നേടി.

അരനൂറ്റാണ്ടിലേറെയായി അഭിഭാഷകനായി സേവനം ചെയ്യുന്ന കപിൽ സിബൽ നാലാം തവണയാണ് സുപ്രിംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. 2001-2002, 1995-96, 1997-98 വർഷങ്ങളിലും പ്രസിഡന്റായി ചുമതല വഹിച്ചിട്ടുണ്ട്്്.

Exit mobile version