മൂവാറ്റുപുഴ : മാറാടി പഞ്ചായത്തിൽ കോൺഗ്രസ് നേതാക്കൾ പല തട്ടിൽ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തർക്കം രൂക്ഷം. രമ രാമകൃഷ്ണൻ, ഷാന്റി എബ്രഹാം, ജിഷ പുള്ളോർക്കുടി എന്നിവർക്കുവേണ്ടി ഗ്രൂപ്പുകളും നേതാക്കളും ചേരിതിരിഞ്ഞ് വാദിക്കുന്നു.
രമ രാമകൃഷ്ണൻ രണ്ടാം തവണയാണ് പഞ്ചായത്ത്് അംഗമാകുന്നത്. കഴിഞ്ഞ തവണ ബ്‌ളോക്ക് പഞ്ചായത്ത് വികസനകാര്യസമിതി ചെയർപേഴ്‌സണായിരുന്നു. നിലവിൽ മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയാണ്.
ഷാന്റി എബ്രഹാം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. രണ്ടാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. ഇക്കുറി രണ്ടാം വാർഡിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. രമ രാമകൃഷ്ണനും, ഷാന്റി എബ്രഹാമും മൂന്നുതവണ ജനപ്രതിനിധികളായിരുന്നുവെന്ന വാദമാണ് പിന്തുണക്കുന്നവര്ർ ഉന്നയിക്കുന്നത്.
10-ാം വാർഡ് അംഗമായ ജിഷ പുള്ളോർക്കുടി രണ്ടാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. മൂവർക്കും വേണ്ടി ഗ്രൂപ്പുകളും നേതാക്കളും സജീവമായി രംഗത്തുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രതീഷ് ചങ്ങാലി മറ്റം, സാജു കുന്നപ്പിള്ളി എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. രതീഷ് ചങ്ങാലിമറ്റം കോൺഗ്രസ് ബ്‌ളോക്ക് വൈസ്- പ്രസിഡന്റാണ്.
14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസ് – 9, എൽ.ഡി.എഫ് -5 ഇങ്ങനെയാണ് കക്ഷിനില.
വായിക്കുക – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷ സ്ഥാനം :കെ.പി.സി.സി മാർഗ രേഖയിൽ എന്താണ് പറയുന്നത്
