Home MORE LOCAL BODIES മഞ്ഞളളൂർ പഞ്ചായത്ത് : പ്രസിഡന്റ്, വൈസ്- പ്രസിഡന്റ് സ്ഥാനത്തിന് കൂടുതൽപേർ അവകാശവാദം ഉന്നയിക്കുന്നു

മഞ്ഞളളൂർ പഞ്ചായത്ത് : പ്രസിഡന്റ്, വൈസ്- പ്രസിഡന്റ് സ്ഥാനത്തിന് കൂടുതൽപേർ അവകാശവാദം ഉന്നയിക്കുന്നു

0
ചിത്രം : ടോമി തന്നിട്ടമാക്കൽ, സമീർ കോണിക്കൽ, ബിന്ദു ഗോപി, ജസ്സി ജെയിംസ്

മൂവാറ്റുപുഴ : കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുളള മഞ്ഞള്ളൂർ പഞ്ചായത്തിൽ പ്രസിഡന്റ് വൈസ് പ്രിഡന്റ് സ്ഥാനം
തർക്കം തുടരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ഞള്ളൂർ പഞ്ചായത്ത്് യു.ഡിഎഫ് കൺവീനർ ടോമി തന്നിട്ടമാക്കലിന്റെയും, യൂത്ത് കോൺഗ്രസ് ബ്ലോക്ക് മുൻ പ്രസിഡന്റ് സമീർ കോണിക്കലിന്റെയും പേരാണ് പരിഗണനയിലുളളത്്. ആറാം വാർഡിൽനിന്ന് വിജയിച്ച ജിന്റോ ടോമിയുടെയും പേര്് ചർച്ചയിലുണ്ട്.

ടോമി നാലാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
സമീർ കോണിക്കൽ എട്ടാം വാർഡ് (മടക്കത്താനം) 468 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

വൈസ്- പ്രസിഡന്റ് സ്ഥാനത്തേക്ക് ജസ്സി ജെയിംസ്, ബിന്ദു ഗോപി എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നിരിക്കുന്നത്. തർക്കം പരിഹരിക്കുന്നതിന് ടേം നിശ്ചയിക്കണമെന്ന് ആവശ്യവും ഒരു വിഭാഗം ഉ്ന്നയിക്കുന്നു.
് 14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസ് -9, എൽ.ഡി.എഫ്. -3, ബിജെപി – ഒന്ന്, സ്വതന്ത്രൻ -ഒന്ന് ഇങ്ങനെയാണ് കക്ഷിനില

ചിത്രം : ടോമി തന്നിട്ടമാക്കൽ, സമീർ കോണിക്കൽ, ബിന്ദു ഗോപി, ജസ്സി ജെയിംസ്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version