മൂവാറ്റുപുഴ : മുനിസിപ്പൽ നാലാം വാർഡിൽ തകർന്ന റോഡുകൾ ആയുധമാക്കി എൽ.ഡി.എഫ് പ്രചാരണം. സി.പിഎം ഏരിയാ കമ്മിറ്റിയംഗവും പ്രതിപക്ഷ നേതാവുമായ ആർ. രാകേഷ് ആണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി.
വെള്ളൂർക്കുന്നം – വാഴപ്പിള്ളി ഷാപ്പും പടി റോഡ്, ഇ.ഇ.സി- ജനശക്തി റോഡ് തുടങ്ങി വാർഡിലെ പ്രധാന റോഡുകൾ പൊളിഞ്ഞ് കിടക്കുന്നതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്.
എൻ.എസ്. എസ് സ്കൂൾ, എൻ.സി.സി ബററാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, വാട്ടർ് അതോറിറ്റി റെസ്റ്റ് ഹൗസ് എന്നിവ സ്ഥിതി ചെയ്യുന്നത് ഈ റോഡിന്റ പാർശ്വത്തിലാണ്.
കോർമലക്കുന്ന് പ്രദേശ വാസികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ, യാത്രാ ദുരിതം അനുഭവിക്കുന്നു.
പുളിഞ്ചുവട് ലിസ്യൂസെന്ററിലേക്ക് ബന്ധിപ്പിക്കുന്ന ജനശ്കതി റോഡും പലേടത്തും തകർന്ന് കുഴിരൂപപ്പെട്ടുകിടക്കുന്നു. ഇതേ രീതിയിലാണ് വാർഡിലെ ഉപവഴികൾ പലതും. ഒരു ചെറു മഴ പെയ്താൽ പോലും റോഡിലെ ഗർത്തങ്ങൾ അപകടകരമായ വെള്ളക്കെട്ടുകളായി മാറുന്നത് ഇരുചക്ര വാഹനങ്ങൾക്ക് അപകടഭീഷണിയാവുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പെങ്ങിലും തകർന്ന റോഡുകൾ നന്നാക്കുമെന്ന് പ്രതീക്ഷയിലായിരുന്നു ഇവിടത്തെ നാട്ടുകാർ.
തുടർച്ചയായി ബിജെപി ഭരിക്കുന്ന വാർഡിൽ ജനപ്രതിനിധികളുടെ അനാസ്ഥയാണ് റോഡ് മെയിന്റനൻസ് നടക്കാത്തതിനു കാരണമെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്.


