Home NEWS ‘പിറന്ന മണ്ണുവിട്ടുപോകില്ല’ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്

‘പിറന്ന മണ്ണുവിട്ടുപോകില്ല’ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്

0

പലസ്തീന്‍ മാതൃരാജ്യമാണെന്നും പിറന്ന മണ്ണുവിട്ടുപോകില്ലെന്നും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതുസഭയുടെ എണ്‍പതാം സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂയോര്‍ക്കിലെത്താന്‍ അമേരിക്ക വിസ നിഷേധിച്ചതിനാലാണ് സമ്മേളനത്തില്‍ നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തത്.

ലോകത്തെ ഏതു ജനതയെയുംപോലെ സമാധാനമായും സ്വതന്ത്രമായും സുരക്ഷിതത്വത്തോടെയും ജനിച്ച മണ്ണില്‍ ജീവിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നീതിയില്ലാതെ സമാധാനമില്ല. പലസ്തീന്‍ വിമോചനം സാധ്യമാകാതെ നീതി ഉണ്ടാകില്ല. പട്ടിണിയെ ആയുധമാക്കുന്നതും നിരപരാധികളെ കൊന്നൊടുക്കുന്നതും ഇസ്രയേല്‍ അവസാനിപ്പിക്കണം. പലസ്തീനിന്റെ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റവും അധിനിവേശവും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പലസ്തീനെ അംഗീകരിച്ച രാജ്യങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൂടുതല്‍ രാജ്യങ്ങള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ഥിച്ചു. പലസ്തീന്‍ രാഷ്ട്രത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഗാസയില്‍ ഹമാസിന് ഭരണപരമായ പങ്കുണ്ടാകില്ലെന്നും അബ്ബാസ് പറഞ്ഞു. ഗാസയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കണം. മാനുഷിക സഹായം തടസ്സമില്ലാതെ ലഭ്യമാക്കണം. ഗാസയുടെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക് കൈമാറണം. ഇസ്രയേല്‍ പൂര്‍ണമായി പിന്മാറണമെന്നും അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും മഹ്‌മൂദ് അബ്ബാസ്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version