കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്‍ (69 ) നിര്യാതനായി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. തിരക്കഥാകൃത്ത്, സംവിധായകന്‍, എന്നീ നിലകളിലെല്ലാം സിനിമാ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന ശ്രീനിവാസന്‍. സംസ്‌കാരം നാളെ രാവിലെ 10ന് എറണാകുളം കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടത്തും.
വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ , നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്.
രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭൗതിക ശരീരം എറണാകുളം ടൗണ്‍ ഹാളില്‍ ഇന്ന് ഒരുമണി മുതല്‍ മൂന്നു മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും.


