Home NEWS KERALA നടന്‍ ശ്രിനിവാസന്‍ ഇനി ഓര്‍മയാകുന്നു

നടന്‍ ശ്രിനിവാസന്‍ ഇനി ഓര്‍മയാകുന്നു

0

കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്‍ (69 ) നിര്യാതനായി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. തിരക്കഥാകൃത്ത്, സംവിധായകന്‍, എന്നീ നിലകളിലെല്ലാം സിനിമാ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന ശ്രീനിവാസന്‍. സംസ്‌കാരം നാളെ രാവിലെ 10ന് എറണാകുളം കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടത്തും.
വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ , നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്.

രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭൗതിക ശരീരം എറണാകുളം ടൗണ്‍ ഹാളില്‍ ഇന്ന് ഒരുമണി മുതല്‍ മൂന്നു മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version