കൊച്ചി : വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ 5 പേര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി പീടികപ്പറമ്പില്‍ ആന്റണി നിസ്റ്റല്‍ കോണ്‍ (20), ഫോര്‍ട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടില്‍ ഹംദാന്‍ ഹരീഷ് (21) ചുള്ളിക്കല്‍ മലയില്‍ ബിബിന്‍ (26), പള്ളുരുത്തി രാമേശ്വരം തെക്കേ വാരിയം വിഷ്ണു വിനോദ് (21), ഫോര്‍ട്ട് കൊച്ചി നസ്രത്ത് മൂലന്‍ കുഴി പുല്ലന്‍ തറ ജോയല്‍ ജോര്‍ജ് (22) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് സ്വദേശിയെയാണ് തട്ടിക്കൊണ്ടു പോയത്. സ്വര്‍ണ്ണവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
ഡി വൈ എസ്.പി ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേഷ്, എസ്.ഐമാരായ എസ്.എസ് ശ്രീലാല്‍, പി ടി അനൂപ്, പി.ജി സാബു, എ എസ് ഐ എം വി ബിനു, സീനിയര്‍ സി പി െജയിംസ് ജോണ്‍ സി.പി.െമാരായ ഇ.എസ് സജാസ്, സ്മിജിത്ത് ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്
