Top 5 This Week

Related Posts

നിശബ്ദ പ്രചാരണത്തിൽ മാത്യു കുഴൽനാടൻ

മുവാറ്റുപുഴ : നിശബ്ദ പ്രചരണ ദിവസമായ ഇന്നലെ ഓരോ വോട്ടും ഉറപ്പിക്കുന്ന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പിക്കുന്നതിനാണ് യുഡിഎഫ് സ്ഥാനാർത്ഥി ശ്രമിച്ചത്.

രാവിലെ മാധ്യമങ്ങളെ നേരിൽ കണ്ട് 2018 ലെ പ്രളയവുമായി ബന്ധപ്പെട്ടു സർക്കാരിനെതിരെ കൂടുതൽ തെളിവുകൾ പുറത്തു വിട്ടതിനു ശേഷമാണ് മാത്യു കുഴൽനാടൻ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത്.

വ്യക്തികളെ നേരിൽ കാണുന്നതിനും സ്ഥാപനങ്ങൾ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിക്കുന്നതിനുമാണ് യുഡിഎഫ് സ്ഥാനാർത്ഥി കൂടുതൽ സമയം ചെലവഴിച്ചത്.

പായിപ്ര, ആരക്കുഴ പഞ്ചായത്തുകളിലെ വിവിധ സ്ഥാപങ്ങളാണ് മാത്യു കുഴൽനാടൻ ഇന്നലെ പ്രധാനമായും സന്ദർശിച്ചത്. മുളവൂരിൽ അന്നൂർ ഡെന്റൽ കോളേജും ഇതിനിടയിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദർശിച്ചു.

കഴിഞ്ഞ ദിവസം പായിപ്രയിൽ നടന്ന റോഡ് ഷോയിക്കിടെ എൽഡിഎഫ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ യുഡിഎഫ് പ്രവർത്തകനെ വീട്ടിൽ എത്തി സന്ദർശിച്ചു.

കല്ലൂർക്കാട് മഠങ്ങളിൽ സന്ദർശനം നടത്തിയും യുഡിഎഫ് സ്ഥാനാർത്ഥി പിന്തുണ ഉറപ്പിച്ചു.

തെരഞ്ഞെടുപ്പ് ദിവസത്തെ ഒരുക്കങ്ങൾ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി. പ്രാദേശിക യുഡിഎഫ് നേതാക്കളെ ഫോണിൽ വിളിച്ചു അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി. കാണാൻ പറ്റാതിരുന്നതും വിട്ടു പോയതുമായ വോട്ടർമാരെ നേരിൽ കാണണമെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രാദേശിക നേതാക്കൾക്ക് നിർദ്ദേശം നൽകി.

തെരഞ്ഞെടുപ്പിൽ മികച്ച വിജയം പ്രതീക്ഷിക്കുന്നതായി മാത്യു കുഴൽനാടൻ പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ലീഡ് നേടും. കഴിഞ്ഞ 5 വർഷങ്ങളിൽ ജനങ്ങൾ ആഗ്രഹിച്ച ജനപ്രതിനിധി ആയി പ്രവർത്തിക്കുവാൻ സാധിച്ചു എന്ന ആത്മവിശ്വാസം ഉണ്ട്. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടാകും. 100 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles