Home NEWS ആർ. സുഗതന്റെ അവധി അപേക്ഷ : തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്ക് സസ്‌പെന്ഷൻ

ആർ. സുഗതന്റെ അവധി അപേക്ഷ : തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്ക് സസ്‌പെന്ഷൻ

0

തിരുവനന്തപുരം: കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ മന്ത്രിയുടെ നിർദേശം മറികടന്ന് അനുകൂല നടപടിയെടുത്ത സംഭവത്തിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തു.

സുഗതനുമായി ബന്ധപ്പെട്ട ഫയലിൽ അണ്ടർ സെക്രട്ടറി ദുരുദ്ദേശ്യത്തോടെ മാറ്റങ്ങൾ വരുത്തിയെന്ന് പൊതുഭരണ സെക്രട്ടറിയുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഈ നടപടി അധികാര ദുർവിനിയോഗവും പെരുമാറ്റദൂഷ്യവുമാണെന്നും ഉത്തരവിൽ പറയുന്നു.

സുഗതന് അവധിക്ക് അപേക്ഷിക്കാൻ അർഹതയുണ്ടെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയത്. സുഗതൻ നൽകിയ അപേക്ഷ തദ്ദേശവകുപ്പിന്റെ അഭിപ്രായത്തിന് വിട്ടിരുന്നു. അപേക്ഷ കൗൺസിൽ പാസാക്കിയാൽ സുഗതന്റെ അംഗത്വം സുരക്ഷിതമായിരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഫയൽ തന്റെ മുന്നിൽ വന്നിരുന്നുവെന്നും ഒരു കാരണവശാലും ഒരു ആനുകൂല്യവും നൽകാൻ കഴിയില്ലെന്ന് പറഞ്ഞാണ് താൻ ഫയൽ തിരിച്ചയച്ചതെന്നും മന്ത്രി കെ.എം ഷാജി പറഞ്ഞിരുന്നു.

കാപ്പ കേസ് പ്രതിയായ കൗൺസിലർ സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്. തുടർച്ചയായ മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ സുഗതന്റെ അംഗത്വം നഷ്ടപ്പെടുമായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version