Home NEWS വെനസ്വേലയിൽ അമേരിക്കയുടെ കടന്നാക്രമണം ;പ്രസിഡഡന്റ് മഡുറോയെയും ഭാര്യയെയും പിടികൂടിയെന്ന് ഡൊണാൾഡ് ട്രംപ്

വെനസ്വേലയിൽ അമേരിക്കയുടെ കടന്നാക്രമണം ;പ്രസിഡഡന്റ് മഡുറോയെയും ഭാര്യയെയും പിടികൂടിയെന്ന് ഡൊണാൾഡ് ട്രംപ്

0

വെനസ്വേലൻ തലസ്ഥാനത്ത് അമേരിക്കയുടെ കനത്ത ആക്രമണം. തുട്ര#ന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടുകയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വെനസ്വേലയിൽ കടന്നുകയറിയുള്ള ആക്രമണത്തിന് പിന്നാലെ ഫോക്സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
മഡുറോയെയും ഭാര്യയെയും യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുവരികയാണെന്നും ട്രംപ് വെളിപ്പെടുത്തി. ‘ഹെലികോപ്റ്ററിലാണ് അവരെ പുറത്തെത്തിച്ചത്. ആക്രമണത്തിൽ ആളപായം, നാശനഷ്ടം എന്നിവയെക്കുറിച്ച് വിവരം പുറത്തുവന്നിട്ടില്ല.

ഒരാഴ്ച മുമ്പ് താൻ മഡുറോയെ വിളിച്ചിരുന്നതായും കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ട്രംപ് പറഞ്ഞു.
വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ശനിയാഴ്ച പുലർച്ചെ മുതൽ കനത്ത സ്‌ഫോടനങ്ങളാണ് നടന്നത്. തെക്കൻ മേഖല ഇരുട്ടിലായി.
പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെനിസ്വേലയിൽ കരസേനാ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് ഭീഷണി മുഴക്കിയിരുന്നു.

സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് അമേരിക്ക നടത്തിയ ആക്രമണത്തിൽ ലോകമെങ്ങും പ്രതിഷേധം ഉയരുന്നുണ്ട്്്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version